മുസ്ലീം ലീഗ്ഗ്രാമീണ യാത്ര

Thursday 24 April 2025 12:10 AM IST
d

മലപ്പുറം : കോഡൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമീണയാത്ര നടത്തുന്നു. വിഷൻ 2025 പദ്ധതിയുടെ ഭാഗമായാണ് ഇത് നടത്തുന്നത്. പുളിയാട്ടുകുളം, ആൽപ്പറ്റകുളമ്പ്, അറക്കൽ പടി, വലിയാട് എന്നിവയുടെ ഒന്നാം മേഖല നാളെ വൈകിട്ട് 4.30ന് വലിയാട്ട് അങ്ങാടിയിൽ പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് മേയ് രണ്ടിന് ചട്ടിപറമ്പ്, ഈസ്റ്റ് കോഡൂർ, താണിക്കൽ, ചെമ്മങ്കടവ്, മേയ് മൂന്നിന് ചോലക്കൽ, ഉമ്മത്തൂർ, പെരിങ്ങോട്ടുപുലം, മേയ് നാലിന് മങ്ങാട്ടുപുലം, കരീപ്പറമ്പ് , എൻ.കെ പടി, വരിക്കോട്, മേയ് ഒമ്പതിന് വടക്കേമണ്ണ, വെസ്റ്റ് കോഡൂർ, പാലക്കൽ , ഒറ്റത്തറ എന്നീ മേഖലകളിലായാണ് ഗ്രാമീണയാത്ര നടത്തുന്നത്. ദഫ് മുട്ട്, നാസിക് ഡോൾ, മറ്റു വിവിധ കലാ രൂപങ്ങൾ എന്നിവയുടെ അകമ്പടി ഗ്രാമീണ യാത്രയുടെ സൗന്ദര്യം വർദ്ധിപ്പിക്കും.