പുരസ്‌കാരം   ഏറ്റുവാങ്ങി

Thursday 24 April 2025 12:12 AM IST
സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലി ഏറ്റുവാങ്ങി

പെരിന്തൽമണ്ണ: സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹയായ ഡോ: സംഗീത ചേനംപുല്ലി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. വിവർത്തനം, പുനരാഖ്യാനം വിഭാഗത്തിലാണ് പുരസ്‌കാരത്തിന് അർഹമായത്. 'വെള്ളത്തിൽ നനവുണ്ടായതെങ്ങനെ ' എന്ന പുസ്തകമാണ് അവാർഡിന് അർഹമാക്കിയത്. ഉപഹാരവും 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ആലിപ്പറമ്പ് സ്വദേശിയായ സംഗീത നിലവിൽ പട്ടാമ്പി ഗവ. കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. രാംദാസ് മുണ്ടംകോടിയാണ് ഭർത്താവ്, അലൻ രാംദാസാണ് മകൻ.