വൃക്ക രോഗ നിർണയ ക്യാമ്പ്
Thursday 24 April 2025 12:02 AM IST
കോഴിക്കോട്: ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നല്ലളം ഡയാലിസിസ് സെന്റർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന വൃക്കരോഗ നിർണയ പദ്ധതി (മിഷൻ കിഡ്നി കെയർ) ഒളവണ്ണ പഞ്ചായത്തിൽ ഒന്നാം ഘട്ടം പൂർത്തിയായി. 23 വാർഡുകളിലും സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് നടത്തി. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബേപ്പൂർ, നല്ലളം മേഖലയിലെ 14 ഡിവിഷനുകളിലും വൃക്കരോഗ നിർണയ ക്യാമ്പുകൾ തുടങ്ങി. 48ാം ഡിവിഷനിൽ നടന്ന മെഡിക്കൽ ക്യാമ്പ് ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ഡയറക്ടർ രാധാഗോപി ഉദ്ഘാടനം ചെയ്തു. കടലുണ്ടി , ഫറോക്ക് പ്രദേശങ്ങളിലും ക്യാമ്പുകൾ തുടങ്ങി. പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയ 84 പേർക്ക് വിദഗ്ദ്ധ പരിശോധന ലഭ്യമാക്കി.