നോട്ട് പുസ്തക ചന്ത മേയ് ഒന്ന് മുതൽ
Thursday 24 April 2025 12:02 AM IST
കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും രാമനാട്ടുകര എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന നോട്ട് പുസ്തക ചന്ത മേയ് ഒന്നു മുതൽ ആരംഭിക്കും. 45 ശതമാനം വരെ ഡിസ്കൗണ്ടിലാണ് പുസ്തകങ്ങൾ വിൽക്കുക. സൊസൈറ്റിയുടെ ബുക്ക് സ്റ്റാളുകൾ, കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ വിവിധ ശാഖകൾ, എം.വി.ആർ കാൻസർ സെന്റർ, മഞ്ചേരി ഇന്ത്യൻ മാൾ എന്നിവിടങ്ങളിലും നോട്ട് പുസ്തകങ്ങൾ ലഭിക്കും. മേള ഒരു മാസം നീണ്ടുനിൽക്കും. നോട്ട് പുസ്തകങ്ങളുടെ അമിത വിലയിൽ നിന്ന് പഠിതാക്കളെയും രക്ഷിതാക്കളേയും സംരക്ഷിക്കുക എന്നതാണ് പുസ്തക ചന്തയുടെ ഉദ്ദേശമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ രാമനാട്ടുകര എഡ്യുക്കേഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് നാരായണൻകുട്ടി, കെ. രാഗേഷ്, പി.കെ. അസീസ്, അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.