ബോധവത്കരണ ക്ലാസ് നടത്തി

Thursday 24 April 2025 12:02 AM IST
ലോക ഭൗമ ദിനം

കോഴിക്കോട്: ലോക ഭൗമ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെയും സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചിന്റെയും നേതൃത്വത്തിൽ എൻ.സി.സി ജില്ലാ യൂണിറ്റിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസ് നടത്തി. വെസ്റ്റ്ഹിൽ എൻ.സി.സി ആസ്ഥാനത്ത് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ എം.കെ മഹേഷ് അദ്ധ്യക്ഷത വഹിച്ചു.

2024ലെ വനമിത്ര അവാർഡ് ജേതാവ് ദേവിക ദീപക്കിനെ അനുമോദിച്ചു. സുവോളജിക്കൽ സർവേ ഒഫ് ഇന്ത്യ സയിന്റിസ്റ്റ് ഡോ. ജാഫർ പാലോട്ട് ബോധവത്കരണ ക്ലാസെടുത്തു. കോഴിക്കോട് ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ സത്യപ്രഭ, എൻ.സി.സി കമാൻഡർ മാത്യു പി. മാത്യു, അസി. കൺസർവേറ്റർ എ.പി. ഇംതിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.