കെ.എസ്.എസ്.പി.യു വിളംബര ജാഥ
Thursday 24 April 2025 1:55 AM IST
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ 33-ാമത് സംസ്ഥാന സമ്മേളനത്തിന്റെ വിളംബര ജാഥ ഇടപ്പള്ളി ഈസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപം നടന്നു. ജാഥ കൊച്ചി നോർത്ത് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഡി.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഇടപ്പള്ളി മഹിളാസമാജം ഹാളിൽ നടന്ന കുടുംബ സംഗമം കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വേണു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഒ.എ. ഖാദർ അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ആർ. മഞ്ജുള, ട്രഷറർ പി.കെ. സുശീല, എം.എസ്. സുനന്ദ, കെ.വി. അശോകൻ, ഇ.വി. ഈശോ എന്നിവരെ ചടങ്ങിൽ ആദരിച്ചു.