സർഗോത്സവം സംഘടിപ്പിച്ചു

Thursday 24 April 2025 12:02 AM IST
സർഗോത്സവം സംഘടിപ്പിച്ചു.

രാമനാട്ടുകര: അയ്യപ്പൻ എഴുത്തച്ഛൻ സ്കൂളിൽ​ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബാലജ്യോതി ക്ലബ് അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിലെ സർഗവാസനയെ തൊട്ടുണർത്താനും വിവിധ വിഷയങ്ങളെ കുറിച്ച് മനസിലാക്കാനുമാണ് ​ വേനൽക്കാല പഠന കളരി സംഘടിപ്പിച്ചത്. വീടിന്റെ നാല് ചുവരുകൾക്കുള്ളിലും മൊബൈൽ ഗെയിമിലും സമയം കളയുന്ന കൊച്ചുക്കൂട്ടുകാർക്ക് അവധിക്കാലത്തും തങ്ങളുടെ കൂട്ടുകാരെ കാണാനും ഒരുമിക്കാനും ആർത്തുല്ലസിക്കാനും ക്യാമ്പ് സഹായകരമായി. രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി കെ​. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഹഫ്സൽ പി കെ അ​ദ്ധ്യക്ഷത വഹിച്ചു. അബിന ശ്രീനിവാസ്, മോഹൻദാസ് എം കെ, എബി കയ്ലിയാസ്, രാജേഷ് കുമാർ, ബാലരാമൻ പി, അഭിനവ് എസ്, വിപിൻ മനാട്ട് എന്നിവർ പ്രസംഗിച്ചു.