സർഗോത്സവം സംഘടിപ്പിച്ചു
Thursday 24 April 2025 12:02 AM IST
രാമനാട്ടുകര: അയ്യപ്പൻ എഴുത്തച്ഛൻ സ്കൂളിൽ ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ബാലജ്യോതി ക്ലബ് അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളിലെ സർഗവാസനയെ തൊട്ടുണർത്താനും വിവിധ വിഷയങ്ങളെ കുറിച്ച് മനസിലാക്കാനുമാണ് വേനൽക്കാല പഠന കളരി സംഘടിപ്പിച്ചത്. വീടിന്റെ നാല് ചുവരുകൾക്കുള്ളിലും മൊബൈൽ ഗെയിമിലും സമയം കളയുന്ന കൊച്ചുക്കൂട്ടുകാർക്ക് അവധിക്കാലത്തും തങ്ങളുടെ കൂട്ടുകാരെ കാണാനും ഒരുമിക്കാനും ആർത്തുല്ലസിക്കാനും ക്യാമ്പ് സഹായകരമായി. രാമനാട്ടുകര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി കെ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ഹഫ്സൽ പി കെ അദ്ധ്യക്ഷത വഹിച്ചു. അബിന ശ്രീനിവാസ്, മോഹൻദാസ് എം കെ, എബി കയ്ലിയാസ്, രാജേഷ് കുമാർ, ബാലരാമൻ പി, അഭിനവ് എസ്, വിപിൻ മനാട്ട് എന്നിവർ പ്രസംഗിച്ചു.