ഗ്രാമോത്സവം സംഘടിപ്പിച്ചു

Thursday 24 April 2025 12:04 AM IST
ഗ്രാമോത്സവം

കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. സമാപന സമ്മേളനം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നമ്മൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ, വാർഡ്മെമ്പർ യു.സി ബുഷ്റ, വി അനിൽ കുമാർ, കെ.കെ.സി നൗഷാദ്,പി കൗലത്ത്,ഫാത്തിമ ജസ്‌ലിൻ, ഷമീന അരിപ്പുറം, നജീബ് പാലക്കൽ, എം.ബാബു മോൻ, ടി.കെ ജിതേഷ് കുമാർ, എ. പി അഷ്‌റഫ്‌, കാദർ, ഒ.പി ഹസൻകോയ, പ്രവീൺ പടനിലം, വിജേഷ് പുതുക്കുടി, യു.സി മൊയ്തീൻ കോയ, കെ. ടി ഖാലിദ്, കെ.സി രാജൻ,ചരോഷ്, രാജീവ്‌ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ വിനോദ് പടനിലം സ്വാഗതവും സി.ഡി. എസ് മെമ്പർ ഹാജറ നന്ദിയും പറഞ്ഞു.