ഗുണഭോക്തൃ സംഗമം

Thursday 24 April 2025 12:08 AM IST
കുന്ദമംഗലം ബ്ലോക്ക്‌ പട്ടികജാതി ഗുണഭോക്തൃ സംഗമം കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് അരിയില്‍ അലവി ഉല്‍ഘാടനം ചെയ്യുന്നു

കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക്‌ പട്ടികജാതി ഗുണഭോക്തൃ സംഗമം കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൈമൂന അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസ് മുഖേന 2024-25 വർഷം പഠനമുറി ധനസഹായം രണ്ട് ലക്ഷം രൂപാ വീതം അനുവദിച്ച 60 പേരുടെ സംഗമമാണ് കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്നത്. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ ശിവദാസൻ നായർ, എം.കെ നദീറ , രജിത സത്യൻ ,സുനിത രാജൻ എന്നിവർ പ്രസംഗിച്ചു. പട്ടികജാതി വികസന ഓഫീസർ എസ്.സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു. ഗുണഭോക്തക്കളുമായുള്ള ചർച്ചയ്ക്ക് സീനിയർ ക്ലാർക്ക് കെ.സി അബ്ദുൽ സലാം നേതൃത്വം നൽകി. എസ്.സി പ്രോമോട്ടർ ജൂന എൻ.പി നന്ദി പറഞ്ഞു.