ധാരണാപത്രം ഒപ്പുവച്ചു
Thursday 24 April 2025 12:12 AM IST
അങ്കമാലി: ഡെന്റൽ മേഖലയിൽ സാങ്കേതിക വിദ്യകളുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് നൂതന മാർഗങ്ങൾ വികസിപ്പിച്ചെടുക്കാൻ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജും മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജും ധാരണ പത്രം കൈമാറി. ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ചെയർമാൻ പി.ആർ ഷിമിത്തും അന്നൂർ ഡെന്റൽ കോളേജ് ഡയറക്ടർ ഡോ. ടി.എസ്. ബിന്യമിനും ധാരണ പത്രത്തിൽ ഒപ്പു വച്ചു. ചടങ്ങിൽ ഡോ. ജേക്കബ് തോമസ്, ഡോ. ജിജു ജോർജ് ബേബി, ഡോ. പി.ആർ. മിനി, ഡോ. ജി. ഉണ്ണി കർത്ത, ഡോ. ദീപു ജോർജ് മാത്യു, ഡോ. ദീപ മേരി മാത്യൂസ്, പ്രൊഫ. ജോസി മാത്യു, പ്രൊഫ. പ്രിയ തോമസ് തുടങ്ങിയവർ പങ്കെടുത്തു.