ലാഭമെടുപ്പിൽ പൊളിഞ്ഞ് സ്വർണ വില

Thursday 24 April 2025 12:16 AM IST

പവൻ വില ഇന്നലെ 2,200 രൂപ കുറഞ്ഞ് 72,120 രൂപയായി

കൊച്ചി: ലാഭമെടുപ്പിനായി നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതോടെ സ്വർണ വില ഇന്നലെ കുത്തനെ ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3,318 ഡോളറിലേക്ക് താഴ്‌ന്നിരുന്നു. ഇതോടെ കേരളത്തിൽ ഇന്നലെ പവൻ വില 2,200 രൂപ ഇടിഞ്ഞ് 72,120 രൂപയിലെത്തി. ചൊവാഴ്‌ച വിലയിലുണ്ടായ വർദ്ധന ഇന്നലെ അതേപോലെ താഴ്‌ന്നു. ചൈനയ്ക്ക് എതിരെ ഏർപ്പെടുത്തിയ പകരത്തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതാണ് പൊടുന്നനെ നിക്ഷേപക താത്പര്യം നഷ്‌ടമാക്കിയത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡോളറിന്റെ മൂല്യത്തിലും വർദ്ധനയുണ്ടായി.