നൂറ് കോടി സമാഹരിക്കാൻ ഐ.സി.എൽ ഫിൻകോർപ്പ്

Thursday 24 April 2025 12:18 AM IST

കൊച്ചി: സ്വർണ പണയ മേഖലയിലെ പ്രമുഖരായ ഐ.സി.എൽ ഫിൻകോർപ്പ് കടപ്പത്ര വിൽപ്പനയിലൂടെ നൂറ് കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കുന്നു. അൻപത് കോടി രൂപയുടെ നോൺ കൺവർട്ടബിൾ ഡിബഞ്ചേഴ്‌സ്(എൻ.സി.ഡി) വിൽപ്പനയിലൂടെ അൻപത് കോടി രൂപയും ഗ്രീൻ ഷൂ ഓപ്‌ഷനിലൂടെ അൻപത് കോടിയുമാണ് സമാഹരിക്കുന്നത്. ഏപ്രിൽ 25ന് കടപ്പത്ര വിൽപ്പനയ്ക്ക് തുടക്കമാകും. ഐ.സി.എൽ ഫിൻകോർപ്പിന്റെ അഞ്ചാമത്തെ എൻ.സി.ഡി വിൽപ്പനയാണിത്. ഇവ ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്യും. എട്ടു സംസ്ഥാനങ്ങളിലായി 293 ശാഖകളുള്ള ഐ.സി.എൽ ഫിൻകോർപ്പ് ബിസിനസ് വിപുലീകരിക്കാനാണ് ഈ തുക ഉപയോഗിക്കുക. 13 മാസം മുതൽ 68 മാസം വരെ കാലാവധിയുള്ള എൻ.സി.ഡികൾക്ക് ക്രിസിലിന്റെ ബി.ബി.ബി - സ്റ്റേബിൾ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.