തനെയ്‌റ 'സമ്മർ സോംഗ്‌സ്' വസ്ത്ര ശേഖരം
കൊച്ചി: ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടൈറ്റന്റെ വിമെൻസ് എത്‌നിക് വെയർ ബ്രാൻഡായ തനെയ്‌റ 'സമ്മർ സോംഗ്‌സ്' വസ്ത്രശേഖരം വിപണിയിലവതരിപ്പിച്ചു. ആധുനിക വനിതകൾക്കായി രൂപകല്പന ചെയ്ത ഈ വസ്ത്ര ശേഖരം ഇന്ത്യയുടെ സമ്പന്നമായ തുണിത്തര പൈതൃകത്തെ പ്രതിനിധീകരിക്കുന്ന കോട്ടൺ, സിൽക്ക്, സിൽക്ക് കോട്ടൺ മിശ്രിതങ്ങൾ, എയറി ഓർഗൻസ, കോട്ട എന്നിവയാൽ നെയ്‌തെടുത്തതാണ്.
കാലാതീതമായ സൗന്ദര്യവും സമകാലിക വൈവിദ്ധ്യവും സമന്വയിപ്പിക്കുന്ന ഈ ശേഖരത്തിൽ സാരികളും റെഡി ടു വെയർ വസ്ത്രങ്ങളും ഉൾക്കൊള്ളുന്നു. സാരി ശ്രേണിയിൽ, രാജസ്ഥാന്റെ സംഗനേരി ബ്ലോക്ക് പ്രിന്റുകളും ബംഗാളിന്റെ ജംദാനി, മുൾമുൾ നെയ്ത്തുകൾ കൊണ്ട് അലങ്കരിച്ച കോട്ടൺ സാരികളും ഉൾപ്പെടുന്നു. കോട്ട സാരികൾ, ഹാൻഡ് പെയിന്റഡ് മുർഷിദാബാദ് സിൽക്ക്, സിൽക്ക്‌കോട്ടൺ, ഓർഗൻസ സാരികൾ എന്നിവയും സാരികളുടെ ശേഖരത്തിലുണ്ട്.
'സമ്മർ സോംഗ്‌സ്' ശേഖരത്തിലൂടെ വിപുലമായ വസ്ത്ര ശേഖരം അവതരിപ്പിക്കുകയാണെന്ന് തനെയ്‌റയുടെ ഡിസൈൻ മേധാവി അനിന്ദിത സർദാർ പറഞ്ഞു.
1,490 രൂപ മുതലാണ് വില .