വിഷു ബമ്പർ ലോട്ടറി വിൽപ്പന,22 ലക്ഷം കടന്നു

Thursday 24 April 2025 12:24 AM IST

തിരുവനന്തപുരം:12കോടി രൂപ സമ്മാനത്തുകയുള്ള വിഷു ബമ്പർ ലോട്ടറിക്ക് വമ്പൻ വിൽപ്പന.ഇന്നലെ വരെ 22.70ലക്ഷം ടിക്കറ്റാണ് വിറ്റത്. പുറത്തിറക്കിയത് 24ലക്ഷം ടിക്കറ്റാണ്. പാലക്കാടാണ് വിൽപ്പനയിൽ മുന്നിൽ. 4.87ലക്ഷം ടിക്കറ്റ്. തിരുവനന്തപുരത്ത് 2.63 ലക്ഷവും തൃശൂരിൽ 2.46 ലക്ഷവും ടിക്കറ്റ് വിറ്റു. ആറ് പരമ്പരയാണ് ടിക്കറ്റ്. ഓരോ പരമ്പരയിലും ഒരു കോടി രൂപ വീതം രണ്ടാംസമ്മാനവും ഇത്തവണ വിഷു ബമ്പറിനുണ്ട്. ആറു പരമ്പരകൾക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതവും നൽകുന്നുണ്ട്. കൂടാതെ 5000 രൂപയിൽ തുടങ്ങി ടിക്കറ്റ് വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പർ മെയ് 28 ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്. 300 രൂപയാണ് ടിക്കറ്റ് വില.