സോഫ്റ്റ് ബേസ്‌ബാൾ ചാമ്പ്യൻഷിപ്പ്

Thursday 24 April 2025 12:27 AM IST
മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിക്കുന്ന ദേശീയ അന്തർ സർവകലാശാല

ആലുവ: മഹാത്മാഗാന്ധി സർവകലാശാല സംഘടിപ്പിക്കുന്ന ദേശീയ അന്തർ സർവകലാശാല പുരുഷ - വനിത സോഫ്റ്റ് ബേസ്‌ബാൾ ചാമ്പ്യൻഷിപ്പ് നാളെ മുതൽ 29 വരെ ആലുവ യു.സി കോളേജിൽ നടക്കും. 25ഓളം സർവകലാശാലാ ടീമുകൾ പങ്കെടുക്കും. നാളെ രാവിലെ 9.30ന് എം.ജി. യൂണി. വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ അദ്ധ്യക്ഷയാകും. കോളേജ് മാനേജർ ഡോ. കെ.പി. ഔസേപ്പ് സംസാരിക്കും. ഡോ. ബിജു തോമസ്, ഡോ. ബിനു ജോർജ് വർഗീസ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് തുടങ്ങിയവർ നേതൃത്വം നൽകും.