അമൃത ആശുപത്രിക്ക് രാജ്യാന്തര അംഗീകാരം

Thursday 24 April 2025 1:28 AM IST
വേൾഡ് ഫെഡറേഷൻ ഒഫ് ഹീമോഫീലിയ ഏർപ്പെടുത്തിയതാണ് പുരസ്കാരം

കൊച്ചി: ഹീമോഫീലിയ ചികിത്സാ രംഗത്തെ മികവിനുള്ള 'ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്റർ ട്വിൻസ് ഒഫ് ദ ഇയർ" പുരസ്‌കാരം കൊച്ചി അമൃത ആശുപത്രിക്ക്. വേൾഡ് ഫെഡറേഷൻ ഒഫ് ഹീമോഫീലിയ ഏർപ്പെടുത്തിയതാണ് പുരസ്കാരം. യു.കെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായി ആശുപത്രി നടത്തിയ സഹകരണത്തിനാണ് അംഗീകാരം. പരിശീലനം, രോഗീ പരിചരണം, സ്ഥാപന വികസനം എന്നിവ കണക്കിലെടുത്താണ് പുരസ്കാര നിർണയം. വേൾഡ് ഫെഡറേഷൻ ഒഫ് ഹീമോഫീലിയ ട്വിന്നിംഗ് പ്രോഗ്രാം ഹീമോഫീലിയ പരിചരണത്തിലടക്കം വലിയ നേട്ടമായെന്ന് അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു.