ആസൂത്രണ സമിതി യോഗം

Thursday 24 April 2025 12:39 AM IST

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു. 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി അംഗീകരിച്ചു. പത്തനംതിട്ട, പന്തളം നഗരസഭകളുടെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി - ലേബർ ബഡ്ജറ്റ്, പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് പദ്ധതി എന്നിവയ്ക്കും സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി.ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.