ഒപ്പുശേഖരണം
Thursday 24 April 2025 12:41 AM IST
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലെയും മാലിന്യങ്ങൾ ശേഖരിയ്ക്കുന്ന കൈതപ്പറമ്പ് എം സി എഫിനെതിരെ ഒപ്പുശേഖരണവുമായി പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്ത്. സാംസ്കാരിക കേന്ദ്രം ,ഗ്രന്ഥശാല ,മൃഗാശുപത്രി സബ് സെന്റർ ,പഞ്ചായത്ത് മിനി സ്റ്റേഡിയം ,കൈതപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം എന്നിവ പ്രവർത്തിയ്ക്കുന്ന പ്രദേശത്ത് എം സി എഫിൽ നിന്നുള്ള മാലിന്യം നീക്കാൻ താമസം നേരിടുന്ന സാഹചര്യങ്ങളിൽ പാഴ്വസ്തുക്കൾ റോഡിൽ നിരക്കുന്നതായാണ് ആരോപണം.