ഒപ്പുശേഖരണം

Thursday 24 April 2025 12:41 AM IST

ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡിലെയും മാലിന്യങ്ങൾ ശേഖരിയ്ക്കുന്ന കൈതപ്പറമ്പ് എം സി എഫിനെതിരെ ഒപ്പുശേഖരണവുമായി പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്ത്. സാംസ്‌കാരിക കേന്ദ്രം ,ഗ്രന്ഥശാല ,മൃഗാശുപത്രി സബ് സെന്റർ ,പഞ്ചായത്ത് മിനി സ്റ്റേഡിയം ,കൈതപ്പറമ്പ് ക്ഷീരോത്പാദക സഹകരണ സംഘം എന്നി​വ പ്രവർത്തിയ്ക്കുന്ന പ്രദേശത്ത് എം സി എഫിൽ നിന്നുള്ള മാലി​ന്യം നീക്കാൻ താമസം നേരിടുന്ന സാഹചര്യങ്ങളിൽ പാഴ്‌വസ്തുക്കൾ റോഡി​ൽ നി​രക്കുന്നതായാണ് ആരോപണം.