പ്രോഗ്രസീവ് ലൈബ്രറിയുടെ അവധിക്കാല പഠനക്ളാസ്

Thursday 24 April 2025 12:54 AM IST

കൊടാമൺ : അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അവധിക്കാല പഠനക്ളാസ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നവ്യാനുഭമായി. ക്ളാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കുമപ്പുറം കുട്ടികൾക്ക് അറിവിന്റെ വലിയ ലോകം പഠനക്ളാസിൽ പകർന്നു നൽകുന്നു. വിവിധ രംഗങ്ങളിൽ ദീർഘകാല അനുഭവജ്ഞാനം ഉള്ളവരും വിരമിച്ച അദ്ധ്യാപകരും ക്ളാസിന് നേതൃത്വം നൽകുന്നു. പല ക്ളാസുകളിലും കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളുടെ പങ്കാളിത്വവുമുണ്ട്. ഓരോദിവസവും പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടികൾ എത്രമാത്രം ഉൾക്കൊണ്ടു എന്നറിയാൻ അന്നുതന്നെ പരീക്ഷ നടത്തും. പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ബാലവേദിയാണ് ക്ളാസ് സംഘടിപ്പിക്കുന്നത്.