തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളുമായി ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസ്

Thursday 24 April 2025 12:35 AM IST

തിരുവനന്തപുരം: എ.ഐ, ഫിൻടെക്, ഡാറ്റാ സയൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായ മൂന്ന് ബിരുദ കോഴ്സുകൾ ഏഷ്യൻ സ്കൂൾ ഒഫ് ബിസിനസിൽ ആരംഭിക്കുന്നു. കുസാറ്റിന്റെ അംഗീകാരത്തോടെയുള്ള ബി.സി.എ (ഓണേഴ്സ്) ഡാറ്റാ സയൻസ് ആൻഡ് എ.ഐ, ബി.ബി.എ (ഓണേഴ്സ്) ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ഇ-കോമേഴ്സ്, ബി.കോം (ഓണേഴ്സ്) എ.ഐ ആൻഡ് ഫിൻടെക് എന്നിവയാണ് ഈ വർഷം മുതൽ ആരംഭിക്കുന്നത്. ഡയ

പൈഥൻ, ആർ, എസ്.ക്യു.എൽ, ടെൻസർഫ്ലോ എന്നി ടൂളുകളിലും ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും എ.ഐ ക്യാപ്സ്റ്റോൺ പ്രോജക്ടുകളിലും പരിചയം ഉറപ്പാക്കുന്ന ബി.സി.എ (ഓണേഴ്സ്) ഡാറ്റാ സയൻസ് ആൻഡ് എ.ഐ കോഴ്സിൽ 200ഓളം പ്രാക്ടിക്കലുകളും ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനവും നൽകും. ഗ്രാഫിക് ഡിസൈൻ, ഇ-കോമേഴ്സ് വെബ്സൈറ്റ് നിർമ്മാണം, സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ (എസ്.ഇ.ഒ) എന്നിവയിൽ പരിശീലനം നൽകുന്നതാണ് ബി.ബി.എ (ഓണേഴ്സ്) ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ഇ-കോമേഴ്സ് പ്രോഗ്രാം. വ്യാവസായിക മേഖലയ്ക്ക് ആവശ്യമായ ഫിഗ്മ, ടാബ്ലോ, പവർ ബി.ഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വൈദഗ്ദ്ധ്യം ഉറപ്പാക്കും.

ബി.കോം (ഓണേഴ്സ്) എ.ഐ ആൻഡ് ഫിൻടെക് കോഴ്സിൽ ഐ.ആർ.‌ഡി.എ.ഐ, ബാങ്ക് പ്രൊബേഷനറി ഓഫീസർ പരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിംഗ്, പേഴ്സണൽ ഇൻകം ടാക്സ് ഫയലിംഗ്, ജി.എസ്.ടി ഫയലിംഗ്, എ.ഐ ഡിസിഷൻ മേക്കിംഗ്, റോബോ അഡ്വൈസറി എന്നിവയിലുള്ള പരിശീലനവും നൽകും. നൂറിലേറെ സൗജന്യ ഓൺലൈൻ സർട്ടിഫിക്കേഷനുകൾക്കുള്ള അവസരവും ലഭ്യമാക്കുമെന്ന് ഡയറക്ടർ ഡോ.കൃഷ്ണകുമാർ, പ്രൊഫ.ബി.ദീപു, പ്രൊഫ.ബിജോയി തോമസ് കുരുവിള, കാർത്തിക് രാജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.