KEAM എഞ്ചിനീയറിംഗ് - സമയക്കുറവെന്ന് വിദ്യാർത്ഥികൾ
Thursday 24 April 2025 12:42 AM IST
ഏപ്രിൽ 23 നു നടന്ന സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തിയ ആദ്യ ദിന കീം എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പൊതുവെ എളുപ്പമായിരുന്നുവെന്നാണ് പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ അഭിപ്രായം. കണക്കിലെ ചോദ്യങ്ങളിൽ പൊതുവെ ശരാശരി വിഷമം പിടിപ്പിക്കുന്നവ പകുതിയിലേറെയുണ്ടായിരുന്നു. എന്നാൽ ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ കൂടുതൽ എളുപ്പമുള്ളതായിരുന്നു. മൊത്തം ചോദ്യങ്ങളിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് യഥാക്രമം 75, 45, 30 ചോദ്യങ്ങൾ വീതമുണ്ടായിരുന്നു. സമയക്കുറവ് എല്ലാ വിദ്യാർത്ഥികളുടെയും പ്രധാന പ്രശ്നങ്ങളിലൊന്നായിരുന്നു. പരീക്ഷ സമയം മൂന്നു മണിക്കൂറാ യിരുന്നു. സി ബി എസ് ഇ വിദ്യാർത്ഥികൾക്ക് പരീക്ഷ എളുപ്പമായിരുന്നു.