പന്തിനെന്തു പറ്റി ?
ലക്നൗ : തന്റെ മുൻ ടീമായ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ തോൽവിയോടെ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ റിഷഭ് പന്ത് കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. സീസണിലെ നാലാം തോൽവി എന്നതിനേക്കാൾ ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും ഫോം കണ്ടെത്താാനാകാത്തതാണ് റിഷഭ് പന്തിന് വിനയായിരിക്കുന്നത്. 27 കോടിക്ക് വാങ്ങിയ പന്ത്
ഡൽഹിക്ക് എതിരെ ബാറ്റിംഗ് ഓർഡറിൽ താഴേക്കിറങ്ങിയതും വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.
ഡൽഹിക്ക് എതിരെ 20-ാം ഓവറിൽ ഏഴാമനായാണ് റിഷഭ് ബാറ്റിംഗിനിറങ്ങിയത്. നേരിട്ടത് അവസാന രണ്ടുപന്തുകൾ മാത്രവും. റൺസെടുക്കാനായില്ലെന്ന് മാത്രമല്ല രണ്ടാം പന്തിൽ മുകേഷിന്റെ ബൗളിംഗിൽ ക്ളീൻ ബൗൾഡാവുകയും ചെയ്തു. ഈ സീസണിലെ എട്ടുമത്സരങ്ങളിൽ 106 റൺസാണ് റിഷഭിന്റെ ആകെ സമ്പാദ്യം. ഒരൊറ്റ അർദ്ധസെഞ്ച്വറി മാത്രമാണ് നേടാനായത്. രണ്ട് കളിയിൽ ഡക്കായി. മൂന്ന് മത്സരത്തിൽ ഒറ്റയക്കത്തിന് പുറത്തായി. ഡൽഹിക്കെതിരെയുള്ള മത്സരങ്ങളിലാണ് ഡക്കായത്. കീപ്പിംഗിലും നിർണായക പിഴവുകൾ പതിവാണ്.
സഹീറുമായി ഉടക്ക് ?
ഡൽഹിക്കെതിരെ പുറത്തായി മടങ്ങിയശേഷം ലക്നൗ ടീം മെന്റർ സഹീർ ഖാനുമായി റിഷഭ് പന്ത് ഉടക്കിയെന്ന് സൂചനകൾ. ഡഗ്‌ഔട്ടിലിരുന്ന സഹീറുമായി റിഷഭ് കടുത്തഭാഷയിൽ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
റിഷഭ് പന്ത്
@
ഐ.പി.എൽ 2025
Vs ഡൽഹി 0
Vs ഹൈദരാബാദ് 15
Vs പഞ്ചാബ് 2
Vs മുംബയ് 2
Vs ഗുജറാത്ത് 21
Vs ചെന്നൈ 63*
Vs രാജസ്ഥാൻ 3
Vs ഡൽഹി 0