കെ.എം.എം.എല്ലിൽ ആസിഡ് റീജനറേഷൻ പ്ലാന്റ്

Thursday 24 April 2025 12:19 AM IST

കൊ​ല്ലം: പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ കെ.എം.എം.എ​ല്ലിൽ ആ​സി​ഡ് റീ​ജ​ന​റേ​ഷൻ പ്ലാന്റ് ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. സാ​ങ്കേ​തി​ക​വി​ദ്യ പ​രി​ഷ്​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു​ള്ള ത​റ​ക്ക​ല്ലി​ടൽ ച​ട​ങ്ങ് മാ​നേ​ജിംഗ് ഡ​യ​റ​ക്ടർ പി.പ്ര​ദീ​പ്​കു​മാർ നിർ​വ​ഹി​ച്ചു.

ടൈ​റ്റാ​നി​യം ഡ​യോ​ക്‌​സൈ​ഡ് നിർ​മ്മാ​ണ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി ആ​സി​ഡ് റീ ജ​ന​റേ​ഷൻ പ്ലാന്റിൽ ഉ​ണ്ടാ​കു​ന്ന ഉ​പോത്പ​ന്ന​മാ​യ അ​യൺ ഓ​ക്‌​സൈ​ഡ് (റെ​ഡ് ഓ​ക്‌​സൈ​ഡ്) വി​പ​ണ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഗ്രേ​ഡി​ലേ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. 39.54 കോ​ടി രൂ​പ ചെ​ല​വിൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പൂർ​ത്തി​യാ​കു​ന്ന​തോ​ടെ അ​യൺ ഓ​ക്‌​സൈ​ഡ് മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി പ്ര​ശ്‌​ന​ങ്ങൾ​ക്കും പ​രി​ഹാ​ര​മാ​കും. ഒ​പ്പം ക​മ്പ​നി​ക്ക് പു​തി​യ വ​രു​മാ​ന​വു​മാ​കും.

ആ​സി​ഡ് റീ ജ​ന​റേ​ഷൻ പ്ലാന്റി​ന്റെ പ്ര​വർ​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കു​ന്ന അ​യ​ണോ​ക്‌​ഡൈ​ഡ് വ​ലി​യ പോ​ണ്ടു​ക​ളിൽ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ നി​റ​ഞ്ഞ​തോ​ടെ പു​തു​താ​യി ഉ​ണ്ടാ​കു​ന്ന അ​യ​ണോ​ക്‌​ഡൈ​ഡി​നെ സം​സ്​ക​രി​ക്കു​ന്ന​തി​നാ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോർ​ഡി​ന്റെ അ​നു​മ​തി​യോ​ടെ കെ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​ലി​യ പോ​ണ്ടു​ക​ളിൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​യൺ ഓ​ക​സൈ​ഡി​നെ സം​സ്​ക​രി​ച്ച് വി​പ​ണ​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യു​ള്ള മ​റ്റൊ​രു പ​ദ്ധ​തി​യും കെ.എം.എം.എ​ല്ലിൽ ഉ​ടൻ ആ​രം​ഭി​ക്കും.