ആദിത്യ നാരായണന് ആദരം
Thursday 24 April 2025 1:11 AM IST
കൊല്ലം: കൊല്ലത്തെ വരും തലമുറയ്ക്ക് വലിയ പ്രചോദനമാണ് ആദിത്യ നാരായണന്റെ സിവിൽ സർവീസ് വിജയമെന്ന് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ആദിത്യ നാരായണനെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി ആദരിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, കെ.പി.സി.സി സെക്രട്ടറി സൂരജ് രവി, കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി ഗീതാ കൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി ബി. തൃദീപ് കുമാർ, ബ്ലോക്ക് ഭാരവാഹികളായ ദീപ ആൽബർട്ട്, രഞ്ജിത്ത് കലുങ്കുമുഖം, മണ്ഡലം പ്രസിഡന്റുമാരായ മീര രാജീവ്, എം.എസ്. സിദ്ദിഖ്, ജി.കെ. പിള്ള, നേതാക്കളായ സുരേഷ് ചന്ദ്രൻ, രാജീവ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരം.