ജസ്റ്റിസ് സുശ്രുത് ധർമ്മാധികാരി ചുമതലയേറ്റു
Thursday 24 April 2025 3:38 AM IST
കൊച്ചി:കേരള ഹൈക്കോടതിയിലേക്ക് സ്ഥലം മാറിയെത്തിയ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ഹൈക്കോടതി ബാൻക്വെറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ധർമ്മാധികാരി ഛത്തീസ്‌ഗഡിലെ റായ്‌പുർ സ്വദേശിയാണ്.