സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

Thursday 24 April 2025 1:41 AM IST

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കഥ,കവിത,വൈജ്ഞാനികം,ശാസ്ത്രം,ജീവചരിത്രം,നാടകം,വിവർത്തനം എന്നീ മേഖലകളിലായി പുരസ്‌കാര ജേതാക്കളായ വിമീഷ് മണിയൂർ,പ്രേമജ ഹരീന്ദ്രൻ,ഡോ.ബി.പത്മകുമാർ,പ്രഭാവതി മേനോൻ,ഡോ.നെത്തല്ലൂർ ഹരികൃഷ്ണൻ,ഹാജറ കെ.എം,ഡോ.സംഗീത ചേനംപുല്ലി എന്നിവർക്കാണ് ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിൽ പുരസ്‌കാരങ്ങൾ നൽകിയത്. കുട്ടികളുടെ വായന മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1000ൽ അധികം പുസ്തകങ്ങൾ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മലയാള ബാലസാഹിത്യത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ സംഘടന ചെയ്ത് വരുന്നുണ്ടെന്നും ബാല കൈരളി വിജ്ഞാന കോശം പോലെയുള്ള പുസ്തകങ്ങൾ ഇതിന് തെളിവാണെന്നും പുരസ്‌കാര ജേതാക്കളെ അനുമോദിച്ചുള്ള ചടങ്ങിൽ മന്ത്രി പറഞ്ഞു. കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ പള്ളിയറ ശ്രീധരൻ, ഭാരവാഹികളായ കെ.കെ. കൃഷ്ണകുമാർ, നിഖിത അനിൽ, സുഭാഷിണി തങ്കച്ചി, ജലജാകുമാരി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.