വാളയാറിൽ ഇ-സിഗരറ്റ് പിടികൂടി

Friday 25 April 2025 1:04 AM IST
വാളയാറിൽ ഇ-സിഗരറ്റുമായി പിടിയിലായ പ്രതി

കഞ്ചിക്കോട്: വാളയാറിൽ നിരോധിത ഇ-സിഗരറ്റ് എക്‌സൈസ് പിടികൂടി. ബസ് യാത്രക്കാരനായ യുവാവിൽ നിന്നാണ് 50000 രൂപ വില വരുന്ന ഇ-സിഗരറ്റ് ഡിസ്‌പ്പോസിബിൾ പോഡ് ഡിവൈസുകൾ 21 എണ്ണം പിടിച്ചെടുത്തത്. ബുധനാഴ്ച്ച രാത്രി വാളയാർ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയിലാണ് ഇ സിഗരറ്റുമായി കടമ്പഴിപ്പുറം നിലാവില്ല കോണിക്കഴി ആരോണി വീട്ടിൽ നവാസ്(29) പിടിയിലായത്. 2019ലെ പ്രോഹിബിഷൻ ഓഫ് ഇ-സിഗരറ്റ് ആക്ട് പ്രകാരം നിരോധിക്കപ്പെട്ട ഉൽപ്പന്നമാണിത്. കഞ്ചാവും എം.ഡി.എം.എയും പോലെ അപകടകരമായ ലഹരി ഉൽപ്പന്നമാണ് ഇ-സിഗരറ്റ്. ഒരു ഇസിഗരറ്റിൽ നിന്നും 13000 പുക വരെ എടുക്കുവാൻ കഴിയും എന്നതിനാൽ ഗ്രൂപ്പ് സ്‌മോക്കിംഗിന് കൂടുതലായി ഇത് ഉപയോഗിക്കുന്നു. ഒറ്റ നോട്ടത്തിൽ സ്‌പ്രേയോ ബോഡിലോഷനോ ആണെന്ന് തോന്നും വിധത്തിൽ നിർമ്മിച്ച ഇ സിഗരറ്റാണ് അതിർത്തി കടന്നെത്തിയത്. വാളയാർ ചെക് പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എ.മുരുകദാസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി.എം.മുഹമ്മദ് ഷെരീഫ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ജി.പ്രഭ,​ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.പി.രാജേഷ്,​ സിവിൽ എക്‌സൈസ് ഓഫീസർ ഉണ്ണി കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.