പൂട്ടിക്കിടന്ന വീട്ടിൽ മോഷണം

Friday 25 April 2025 1:04 AM IST

ചിറ്റൂർ: വർഷങ്ങളായി പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ചെമ്പുപാത്രങ്ങൾ മോഷ്ടിച്ചു. ചിറ്റൂർ ദുർഗ്ഗാഘോഷ്ടം രാജീവ് മേനോന്റെ വീട്ടിലാണ് മോഷണം ഉണ്ടായത്. പത്തു വർഷമായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. കഴിഞ്ഞദിവസം വൃത്തിയാക്കാൻ എത്തിയ ആളുകളാണ് കാടുപിടിച്ചു കിടക്കുന്ന പുറകിലെ വാതിൽ പൊളിച്ചതായി കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ചെമ്പ് പാത്രങ്ങൾ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റൂർ പൊലീസ് കേസെടുത്തു.