കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ക്യാമ്പ്
കോഴിക്കോട്: റോട്ടറി ക്ലബും ആസ്റ്റർ മിംസ് ഹോസ്‌പിറ്റലും സംയുക്തമായി നടത്തുന്ന കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ നിർണയ ക്യാമ്പ് നാളെ രാവിലെ 9.30 മുതൽ ബേപ്പൂർ ബി.സി. റോഡ് എടത്തൊടി കൃഷ്‌ണൻ മെമ്മോറിയൽ ഹാളിൽ നടക്കും. കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. എടത്തൊടി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8113098000 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം. ഡോക്ടർമാരായ ഗിരീഷ് വാര്യർ, രേണു പി. കുറുപ്പ്, ശബരിനാഥ് മേനോൻ, രമാദേവി കെ.എസ്, പ്രിയ പി.എസ്, നബീൽ ഫെെസൽ വി എന്നിവർ പരിശോധിക്കും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് സൗജന്യ ചികിത്സയും ശസ്ത്രക്രിയയും നൽകും . വാർത്താ സമ്മേളനത്തിൽ റോട്ടറി ക്ളബ് ഒഫ് കാലിക്കറ്റ് പ്രസിഡന്റ് അഡ്വ. എടത്തൊടി രാധാകൃഷ്ണൻ, ആസ്റ്റർ മിംസ് സി.ഒ.ഒ ലുഖ്മാൻ പൊന്മാടത്ത്, ഡോ. രേണു പി. കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.