അദ്ധ്യാപക സമ്മേളനം 27ന്

Friday 25 April 2025 12:02 AM IST
അദ്ധ്യാപക സമ്മേളനം

കോഴിക്കോട്: കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് (സി.ഐ.ഇ.ആർ) സംഘടിപ്പിക്കുന്ന സംസ്ഥാന അദ്ധ്യാപക സമ്മേളനം 27ന് കോഴിക്കോട്ട് കല്ലായി ഒ.എ.കെ കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ഇ.ആർ ചെയർമാൻ ഡോ. ഐ.പി അബ്ദുസലാം അദ്ധ്യക്ഷത വഹിക്കും. എക്സ‌ലൻസ് അവാർഡുകൾ കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി വിതരണം ചെയ്യും. ഡോ. ഇ.കെ അഹമ്മദ് കുട്ടി അദ്ധ്യാപകരെ ആദരിക്കും. അഡ്വ.പി. മുഹമ്മദ് ഹനീഫ്, എ.ടി ഹസൻ മദനി, പി.ടി. അബ്ദുൽ മജീദ് സുല്ലമി, ടി.പി. ഹുസൈൻ കോയ, ഡോ.മൻസൂർ ഒതായി, എം.ടി. അബ്ദുൾ ഗഫൂർ എന്നിവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഡോ. ഐ.പി അബ്ദുസലാം, എ.ടി. ഹസൻ മദനി, ഇബ്രാഹീം പാലത്ത്, ശുക്കൂർ കോണിക്കൽ, അബ്ദുൽ വഹാബ് നൻമണ്ട എന്നിവർ പങ്കെടുത്തു.