ഭീകര വിരുദ്ധ പ്രതിജ്ഞയെടുത്തു
Friday 25 April 2025 12:02 AM IST
മേപ്പയ്യൂർ: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ ജ്വാലയും ഭീകരവിരുദ്ധ പ്രതിജ്ഞയുമെടുത്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല നിർവാഹക സമിതി അംഗം കെ.പി വേണുഗോപാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പറമ്പാട്ട് സുധാകരൻ , സി.എം ബാബു ,ഷബീർ ജന്നത്ത് , പി.കെ രാഘവൻ ,കെ.എം ശ്യാമള , സുധാകരൻ പുതുക്കുളങ്ങര, കെ.കെ അനുരാഗ് പ്രസന്നകുമാരി ചൂരപ്പറ്റ, എന്നിവർ പ്രസംഗിച്ചു. എടയിലാട്ട് ഉണ്ണികൃഷ്ണൻ , ടി.കെ അബ്ദുറഹിമാൻ ,ശ്രേയസ് ബാലകൃഷ്ണൻ ,ആർ കെ ഗോപാലൻ ,ബിജു കുനിയിൽ ,അർഷിന അസീസ് എന്നിവർ നേതൃത്വം നൽകി.