സെലാന്റ് ജുവലറി ബ്രാൻഡുമായി ഭീമ
Friday 25 April 2025 12:28 AM IST
കൊച്ചി: പുതിയ സ്വർണാഭരണ ബ്രാൻഡായ സെലാന്റ് ഭീമ ജുവലറി വിപണിയിൽ അവതരിപ്പിച്ചു. പ്രത്യേകമായി തിരഞ്ഞെടുത്ത 18 കാരറ്റ് ലൈറ്റ് വെയ്റ്റ് ഡിസൈനർ ശേഖരങ്ങളുടെ ശേഖരമാണിത്. ഗുണനിലവാരത്തിലും ആഗോള മാനദണ്ഡങ്ങളിലും വിട്ടുവീഴ്ചയില്ലാതെ ഏറ്റവും പുതിയതും ട്രെൻഡിയുമായ ആഭരണങ്ങളുടെ വലിയ നിരയാണ് അവതരിപ്പിക്കുന്നത്. എക്സ്ക്ലൂസീവ് റിവാർഡ്, വ്യക്തിഗത സേവനങ്ങൾ, പ്രത്യേക ഓഫറുകൾ എന്നിവയ്ക്കായി പ്രീമിയം ക്ലബിൽ ചേരുവാൻ അവസരം ഭീമ എം.ജി റോഡ് ഷോറൂമിലുണ്ട്.