മൂക്കുകുത്തി പാക് ഓഹരി വിപണി

Friday 25 April 2025 12:31 AM IST

കൊച്ചി: സിന്ധു ജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാൻ ഓഹരി വിപണി ഇന്നലെ തകർന്നടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തിൽ 2,500 പോയിന്റിലധികമാണ് കറാച്ചി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് 500 സൂചിക ഇടിഞ്ഞത്. പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പ്രഖ്യാപിച്ച നടപടികൾ പാക്കിസ്ഥാനത്തെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ സമ്മർദ്ദത്തിലാക്കിയത്. വ്യാപാരാന്ത്യത്തിൽ 1,600 പോയിന്റലധികം നഷ്ടമാണ് നേരിട്ടത്. ബുധനാഴ്ചയും പാക്കിസ്ഥാൻ ഓഹരി സൂചികകൾ കനത്ത ഇടവി് നേരിട്ടിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ച നടപ്പുവർഷത്തിൽ 2.6 ശതമാനത്തിലേക്ക് താഴുമെന്ന് രാജ്യാന്തര നാണയ നിധി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നയതന്ത്ര തിരിച്ചടി.

സിന്ധു ജല കരാർ റദ്ദാക്കിയതോടെ പാക്കിസ്ഥാനിലെ കാർഷിക മേഖല കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തുന്നത്.