ക്ഷേത്രക്കുളങ്ങളിൽ അപകടകാരികളായ ബാക്ടീരിയകൾ
ഡോ. ജിനു ജോണിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കേരളത്തിലെ തെക്ക് മദ്ധ്യമേഖലയിലെ ക്ഷേത്രക്കുളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.
ഇ കോളി മുതൽ ഷിഗെല്ല വരെ
പരിശോധനയിൽ വിബ്രിയോ കോളറ, ഇകോളി, ഷിഗെല്ല, സാൽമൊണെല്ല തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഈ കുളങ്ങളിൽ ആന്റിബയോട്ടിക് പ്രതിരോധ ശേഷിയുള്ള പത്തോജനിക് ബാക്ടീരിയകളുടെ സാന്നിദ്ധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. ജനിതക മാറ്റത്തിലൂടെ ഇത്തരം ആന്റിബയോട്ടിക് റസിസ്റ്റന്റ് ബാക്ടീരിയകൾ മറ്റു സൂക്ഷ്മാണുക്കളിലേക്ക് പകരും. ഇതിലൂടെ ഇത്തരം ആന്റിബയോട്ടിക് പ്രതിരോധമുള്ള സൂക്ഷ്മജീവികൾ പെരുകുകയും മനുഷ്യരിൽ അപകടകരമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. മലിനജലം ഒഴുകി എത്തുന്നതും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് കാരണം.
എല്ലാ കുളങ്ങളും കൃത്യമായി സംരക്ഷിക്കുന്നുണ്ടെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടികളിൽ പറയുന്നത്. എന്നാൽ ശുചീകരണം നടക്കുന്നില്ലെന്നാണ് പരിസരവാസികളിൽ നിന്നും വിശ്വാസികളിൽ നിന്നും ലഭിച്ച പ്രതികരണം. ക്ഷേത്ര ഭരണസമിതികൾ, ദേവസ്വം ബോർഡ്, ആരോഗ്യ വകുപ്പ് എന്നിവർ ക്ഷേത്രക്കുളങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണം
അഭിജിത്ത്, അലീഷ