വേണം നിരവധി തുറമുഖങ്ങൾ, മാറണം മനോഭാവം
ഓർമ്മക്കുറിപ്പുമായി എൻ. രാമചന്ദ്രൻ
കൊച്ചി: കേരളത്തിൽ വിഴിഞ്ഞം, വല്ലാർപാടം തുറമുഖങ്ങൾക്കു പുറമെ, അന്താരാഷ്ട്ര കപ്പൽ ഗതാഗതരംഗത്ത് സാദ്ധ്യതകളും അവസരങ്ങളും അതിവിപുലമാണെന്ന് മുൻ ഐ.പി.എസ് ഓഫീസറും കൊച്ചി തുറമുഖ ട്രസ്റ്റ് മുൻ ചെയർമാനുമായ എൻ. രാമചന്ദ്രൻ. രാഷ്ട്രീയ, തൊഴിലാളി നേതാക്കളുടെയും പ്രവർത്തകരുടെയും മനോഭാവവുമാണ് ഇതിന് തടസമെന്നും അദ്ദേഹം വിമർശിക്കുന്നു. പ്രസിദ്ധീകരണത്തിന് തയ്യാറാകുന്ന 'നോട്ട്സ് ഫ്രം വില്ലിംഗ്ടൺ ഐലൻഡ് " എന്ന പുസ്തകത്തിലാണ് പരാമർശങ്ങൾ. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ നിർവഹണത്തിൽ വഹിച്ച പങ്കിലെ അനുഭവങ്ങൾ സഹിതമാണ് രാമചന്ദ്രന്റെ പരാമർശങ്ങൾ. വിഴിഞ്ഞം തുറമുഖം ഉദ്ഘാടനം ചെയ്യുന്നതോടെ വല്ലാർപാടം പിന്നോട്ടാകുമെന്ന ആശങ്ക അദ്ദേഹം തള്ളുന്നു. തുറമുഖം, കപ്പൽ നിർമ്മാണം, ബ്ളൂ ഇക്കോണമി എന്നിവയിൽ കേരളത്തിനും ഇന്ത്യയ്ക്കും ഇനിയുമേറെ സാദ്ധ്യതകളുണ്ട്. വിഴിഞ്ഞം സ്വാഭാവികമായി ആഴമേറിയ തുറമുഖമാണ്. കൊളംബോ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളിലെത്തുന്ന കപ്പലുകളെ ആകർഷിക്കാൻ വിഴിഞ്ഞത്തിന് കഴിവുണ്ട്. അന്താരാഷ്ട്ര പാതയിലൂടെ പോകുന്ന കപ്പലുകളെ ആകർഷിക്കാനും കഴിയും.
മാറണം മോശം പ്രവണതകൾ
കൊച്ചിയുടെ വളർച്ചയ്ക്ക് മനോഭാവം മാറേണ്ടതിനെപ്പറ്റി വിമർശനബുദ്ധിയോടെ ഫ്രം വില്ലിംഗ്ഡൺ ഐലൻഡ് എന്ന അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. നോക്കുകൂലി പോലുള്ള മോശം പ്രവണതകൾ അവസാനിപ്പിക്കണം. രാഷ്ട്രീയനേതാക്കളും പുതിയ കാലം മനസിലാക്കി പ്രവർത്തിക്കണം. എൽ.എൻ.ജി ടെർമിനൽ, തീരദേശ കപ്പൽഗതാഗതം, വളരുന്ന ബ്ളു ഇക്കോണമി, കപ്പൽ നിർമ്മാണം, ക്രൂയിസ് ടൂറിസം തുടങ്ങിയവ പ്രയോജനപ്പെടുത്തിയാൽ കേരളത്തിന് അതിവിപുലമായ സാദ്ധ്യതകളുണ്ട്.
വിഴിഞ്ഞത്തിനും വല്ലാർപാടത്തിനും തുല്യപ്രാധാന്യം
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ നിർമ്മാണത്തിലും പൂർത്തീകരണത്തിലും രാമചന്ദ്രൻ തുറമുഖ ട്രസ്റ്റ് ചെയർമാനായിരിക്കെ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. വൈപ്പിൻ ദ്വീപിലെ സ്ഥലത്ത് എൽ.എൻ.ജി ടെർമിനൽ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഔദ്യോഗിക, വ്യക്തിജീവിതവും പുസ്തകത്തിൽ വിഷയമാകുന്നുണ്ട്.
വികസനത്തിന് ചുക്കാൻ
വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ നിർമ്മാണത്തിലും പൂർത്തീകരണത്തിലും രാമചന്ദ്രൻ തുറമുഖ ട്രസ്റ്റ് ചെയർമാനായിരിക്കെ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. വൈപ്പിൻ ദ്വീപിലെ സ്ഥലത്ത് എൽ.എൻ.ജി ടെർമിനൽ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഔദ്യോഗിക, വ്യക്തിജീവിതവും പുസ്തകത്തിൽ വിഷയമാകുന്നുണ്ട്.