വേനലവധി കുട്ടിക്കൂട്ടം
Friday 25 April 2025 1:48 AM IST
കൊച്ചി: എറണാകുളം എസ്.എൻ.വി സദനത്തിൽ കെ.എസ്. രാഘവൻ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വേനലവധി ക്ലാസിന്റെ നാലാം ദിവസം പ്രൊഫ. എം.കെ. സാനു കുട്ടികളുമായി സംവദിച്ചു. സദനം സെക്രട്ടറി എം.ആർ. ഗീത, എറണാകുളം ഗവ. ഗേൾസ് യു.പി സ്‌കൂൾ ഹെഡ്മിസ്‌ട്രസ് ആശ സുനിൽ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പ്രതുഷാ, ഹരിത കേരള മിഷൻ പ്രതിനിധി നിസ നിഷാദ് എന്നിവർ സംസാരിച്ചു. ഹരിത പെരുമാറ്റചട്ടം പാലിക്കുന്ന ലൈബ്രറിക്ക് ഹരിത കേരള മിഷൻ സാക്ഷ്യപത്രം നൽകി. പ്രായോഗിക നൈപുണ്യം എന്ന വിഷയത്തിൽ കൊച്ചി എഫ്.എം. റേഡിയോ ജോക്കി ശരത് ക്ലാസ് നയിച്ചു.