ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം
ചോറ്റാനിക്കര; ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് മുളന്തുരുത്തി പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും 27ന് വൈകിട്ട് 4.30ന് മുളന്തുരുത്തി ഗവ. ഹൈസ്കൂൾ അങ്കണത്തിൽ നടക്കും. മുളന്തുരുത്തി പള്ളിത്താഴ്ത്തുനിന്ന് സ്വീകരിച്ച ആനയിച്ച് മുളന്തുരുത്തി ഗവൺമെന്റ് ഹൈസ്കൂൾ അങ്കണത്തിൽ എത്തിച്ചേരുമ്പോൾ സ്വീകരണ സമ്മേളനം സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ഫ്രാൻസിസ് ജോർജ് , ജോസ് കെ. മാണി, ശാരദാനന്ദ സ്വാമികൾ തുടങ്ങിയവർ സംസാരിക്കും.