കിസാൻസഭ മാർച്ച് 29ന്
Friday 25 April 2025 1:53 AM IST
കൊച്ചി: കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ സജീവമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കൗൺസിലിന്റെ നേതൃത്വത്തിൽ 29ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. സംസ്ഥാനത്തെ 20 ലക്ഷത്തോളം കർഷകരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട ബോർഡിൽ 30,000ൽ താഴെപ്പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 29ന് രാവിലെ 10ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മാർച്ച് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ദിനകരൻ, പ്രസിഡന്റ് കെ.വി. വസന്തകുമാർ എന്നിവർ പങ്കെടുത്തു.