ജീവനക്കാർക്ക് അഭിമാനം
കൊച്ചി: പുതിയ ചീഫ് സെക്രട്ടറിയായി ഡോ.എ. ജയതിലക് നിയമിതനാകുന്നതിൽ സന്തോഷവും അഭിമാനവുമായി സ്പൈസസ് ബോർഡ് ജീവനക്കാർ. സ്പൈസസ് ബോർഡിൽ ചെയർമാനായും സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എം.ബി.ബി.എസ് ബിരുദധാരിയായ അദ്ദേഹം ജീവനക്കാരുടെ ആരോഗ്യകാര്യങ്ങളിൽ തത്പരനായിരുന്നു. നടുനിവർത്തിയിരിക്കാൻ റെസ്റ്റുകൾ സ്ഥാപിച്ചു. ജിംനേഷ്യം സ്ഥാപിച്ചു. വനിതാ ജീവനക്കാർക്ക് 4.30 മുതൽ 5.30 വരെ പരിശീലനത്തിന് കോച്ചിനെയും നിയമിച്ചു. പഞ്ചഗുസ്തി മത്സരങ്ങളിൽ ജീവനക്കാരെ പങ്കെടുപ്പിച്ചു. രണ്ട് പ്രാവശ്യം ജീവനക്കാർ പഞ്ചഗുസ്തി മത്സരങ്ങളിൽ ചാമ്പ്യന്മാരുമായി. വെയിറ്റ് ലിഫ്റ്റിംഗ്, പവർലിഫ്റ്റിംഗ് മത്സരങ്ങളിൽ ദേശീയതലത്തിലും ചാമ്പ്യന്മാരായി.