ഭാരത മാതയിൽ അദ്ധ്യാപക ഒഴിവ്
കൊച്ചി: തൃക്കാക്കര ഭാരത മാതാ ഓട്ടോണമസ് കോളേജിലെ ഗവ. എയ്ഡഡ് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് വാക്ക്ഇൻ ഇന്റർവ്യൂ നടത്തുന്നു. മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് (28 രാവിലെ 9.30), ബോട്ടണി (28 ഉച്ചയ്ക്ക് 1.30), ഇംഗ്ലീഷ് (29 രാവിലെ 9.30), കെമിസ്ട്രി (മേയ് 2 രാവിലെ 9.30), കൊമേഴ്സ് (3 രാവിലെ 9.30), കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് (5 രാവിലെ 9.30), സുവോളജി (6 രാവിലെ 9.30), ഇക്കണോമിക്സ് (7 രാവിലെ 9.30), ഹിസ്റ്ററി (7 ഉച്ചയ്ക്ക് 1.30), ഫിസിക്സ് (8 രാവിലെ 9.30), ഹിന്ദി ( 9 രാവിലെ 9.30) എന്നിങ്ങനെയാണ് അഭിമുഖം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.