ചലച്ചിത്ര പ്രദർശനം 27ന്
Thursday 24 April 2025 11:44 PM IST
പത്തനംതിട്ട :പത്തനംതിട്ട നഗരസഭയുടെയും ലൂമിയർ ലീഗ് ഫിലിം സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലുള്ള പ്രതിമാസ ചലച്ചിത്ര പ്രദർശനം 27 ന് വൈകിട്ട് 5.30 ന് ടൗൺഹാളിൽ നടക്കും. ദി ഷോഷാങ്ക് റിഡംപ്ഷൻ എന്ന അമേരിക്കൻ സിനിമയാണ് ഈ മാസം പ്രദർശിപ്പിക്കുന്നത്. 1994 ൽ പുറത്തിറങ്ങിയ ചിത്രം ലോകത്തിലെ മികച്ച ക്ലാസിക്കുകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ മലയാളം സബ് ടൈറ്റിലോടെയാണ് പ്രദർശിപ്പിക്കുന്നത്. പ്രവേശനം സൗജന്യം. ഫോൺ 9447945710/9447439851. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.,