പുസ്തകങ്ങൾ കൈമാറും
Thursday 24 April 2025 11:46 PM IST
പള്ളിക്കൽ :വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ഗ്രന്ഥശാലകൾക്ക് കൈമാറാനുള്ള ആഹ്വാനവുമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ വായന വളരട്ടെ പദ്ധതി ആരംഭിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ പി ജയൻ സാഹിത്യകാരൻ ചന്ദ്രബാബു പനങ്ങാട്, റിട്ടയേഡ് അദ്ധ്യാപിക ജയ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ പി, രാജി ജെ, ട്രഷറർ ചിന്നു വിജയൻ, രഞ്ജു വി ആർ, ബാലവേദി സെക്രട്ടറി ആവണി പ്രശാന്ത് എന്നിവർ സംസാരിച്ചു.