ദീപം തെളിച്ചു
Thursday 24 April 2025 11:59 PM IST
കോന്നി : ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരവാദികളുടെ അക്രമണത്തിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കോന്നി ടൗണിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിച്ചു. കെപിസിസി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്ര് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. മോഹനൻ മുല്ലപ്പറമ്പിൽ, ശ്യാം എസ് കോന്നി, തോമസ് കാലായിൽ, രാജീവ് മള്ളൂർ, സുലേഖ വി നായർ, അർച്ചനാ ബാലൻ, ഷിജു അറപ്പുരയിൽ, ഫൈസൽ കോന്നി, റോബിൻ കാരാവള്ളിൽ, ബഷീർ കോന്നി, തോമസ് ഡാനിയേൽ, ആർ.അജയകുമാർ, റോബിൻ ചെങ്ങറ സാബു മഞ്ഞക്കടമ്പൻ, മനു എന്നിവർ പ്രസംഗിച്ചു.