തൊഴിൽ സംഗമം

Friday 25 April 2025 12:02 AM IST

പ്രമാടം : വേമ്പനാട്ട് കായലിലെ കെട്ടുവള്ളത്തിൽ യാത്രചെയ്ത് തൊഴിൽ സംഗമം നടത്തി പ്രമാടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തൊഴിലുറപ്പ് അംഗങ്ങൾ. ആശാ പ്രവർത്തകരും ഹരിത കർമ്മസേനാ അംഗങ്ങളും അങ്കണവാടി പ്രവർത്തകരും പങ്കെടുത്തു. വാർഡ് മെമ്പർ വി. ശങ്കർ ഉദ്ഘാടനം ചെയ്തു. മേഴ്സി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സാലി പാപ്പച്ചൻ, വിമല സജി, തുളസി ശ്രീകുമാർ, ജയ മോഹനൻ, ആർ. രാമാനന്ദൻ നായർ, എ.ആർ. രാജേഷ് കുമാർ, എൽ.വി. അനൂപ് കുമാർ, ശ്രീകുമാരി, ലൗലി രാജൻ, പി.ഡി. രാധാമണി, പ്രേജിത്ത് എന്നിവർ പ്രസംഗിച്ചു.