മനുഷ്യച്ചങ്ങല
Friday 25 April 2025 12:04 AM IST
ഏഴംകുളം: തേപ്പുപാറയിലെ കുന്നുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണ സമതിയുടെ നേത്യത്വത്തിൽ തേപ്പുപാറയിൽ മനുഷ്യച്ചങ്ങലതീർത്തു. ചീരംകുന്ന് മലയുടെ അടിവാരത്ത് നിന്നും തുടങ്ങിയ ചങ്ങലയിൽ അഞ്ഞൂറിലധികം പേർ പങ്കെടുത്തു. തൊടുവക്കാട് വാർഡ് കുന്ന് സംരക്ഷണസമിതി ചെയർമാൻ വിജയൻ നായർ അദ്ധ്യക്ഷനായി. പരിസ്ഥിതി പ്രവർത്തകൻ ബാബു ജോൺ സമരം ഉദ്ഘാടനം ചെയ്തു. സമരസമതി കൺവീനർ വിജു രാധാകൃഷ്ണൻ, കെ. പ്രസന്നകുമാർ, എസ്.സി ബോസ്, സി. ജി മോഹനൻ,രജിത ജയ്സൺ,ചന്ദ്രിക, ശിവൻകുട്ടി, പ്രിൻസ് വിളവിനാൽ,രജീഷ്,സുജനകുമാർ,ഗീവർഗീസ്, കൊച്ചു ചെറുക്കൻ, സുനന്ദ പരശുറാം എന്നിവർ സംസാരിച്ചു