ദ്വിദ്വിന ക്യാമ്പ്
Friday 25 April 2025 12:06 AM IST
റാന്നി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും kDISK ന്റെയും സമഗ്ര ശിക്ഷാ കേരളയുടേയും സംയുക്ത ആഭിമുഖ്യത്തിലുള്ള യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രം ശാസ്ത്രപഥം ദ്വിദ്വിന ക്യാമ്പ് പഴവങ്ങാടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൗമ്യ ജി.നായർ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗം ജില്ലാ കോ-ഓർഡിനേറ്ററും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ എഫ്. അജിനി അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ.സലാം , കോഴഞ്ചേരി ബിആർസി ക്ലസ്റ്റർ കോ-ഓർഡിനേറ്റർ എസ്.രാജി , സി.ആർ.സി.സി. മാരായ അനിത എൻ.എസ്, അനുഷ ശശി എന്നിവർ സംസാരിച്ചു.