വേനൽ അവധി കായിക പരിശീലന ക്യാമ്പ്
Friday 25 April 2025 12:31 AM IST
ചവറസൗത്ത് : ഗുഹാനന്ദപുരം എച്ച്. എസ്.എസിൽ അവധിക്കാല കായിക പരിശീലന ക്യാമ്പ് തുടങ്ങി.കേരള സ്റ്റേറ്റ് സ്കൂൾ കബഡി ടീം ട്രെയിനറും പൂർവ വിദ്യാർത്ഥിയുമായ എസ്. സുധീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി പ്രധാനദ്ധ്യാപിക കെ.ബിന്ദു,വാർഡ് മെമ്പർമാരായ മീന, സ്മിത, അദ്ധ്യാപക പ്രതിനിധികൾ , പി ടി.എ പ്രതിനിധികൾ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. മറ്റ് സ്കൂളുകളിലെ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കുന്നു. 15 വയസിൽ താഴെയുള്ള ഏത് കുട്ടിക്കും ക്യാമ്പിൽ പങ്കെടുക്കാം .രാവിലെ 7.30 മുതൽ 10 വരെയാണ് പരിശീലനം. ഫുട്ബാൾ, കബഡി, ഖോ ഖോ ഇനങ്ങളിലാണ് പരീശീലനം.