മെഡി. വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ 14പേർ വിരമിക്കുന്നു

Friday 25 April 2025 12:48 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും വിവിധ ഗവ. മെഡിക്കൽ കോളേജുകളിലെയും നഴ്സിംഗ് കോളേജുകളിലേയും പ്രിൻസിപ്പൽമാരുമടക്കം 14 പേർ വിരമിക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, ജോയിന്റ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ജനറൽ) ഡോ.വി.ടി.ബീന, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് എഡ്യൂക്കേഷൻ ഡോ.ടി.പ്രേമലത, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ്.ജെ.മോറിസ്, ഡോ.മിറിയം വർക്കി (ആലപ്പുഴ മെഡിക്കൽ കോളേജ്), ഡോ.എസ്.പ്രതാപ് (എറണാകുളം മെഡിക്കൽ കോളേജ്), പ്രൊഫ.സി.ശ്രീദേവി അമ്മ (തിരു. നഴ്സിംഗ് കോളേജ്) പ്രൊഫ.വി.എ.സുലോചന (ഇടുക്കി നഴ്സിംഗ് കോളേജ് ), പ്രൊഫ.പി.ആർ.രമാദേവി (തൃശൂർ നഴ്സിംഗ് കോളേജ്), ഡോ.കെ.രാജലക്ഷ്മി (കോഴിക്കോട് നഴ്സിംഗ് കോളേജ്), ഡോ.ടി.സുലേഖ (കോട്ടയം നഴ്സിംഗ് കോളേജ്, ഡോ.എം.ആർ.ജയന്തി ( പാലക്കാട് നഴ്സിംഗ് കോളേജ് ), ഡോ.ജി.മായ (അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിംഗ് സെന്റർ), ഡോ.എ.റീത്ത സെറീന (ഗവ. ഡെന്റൽ കോളേജ്, തിരുവനന്തപുരം) എന്നീ പ്രിൻസിപ്പൽമാരുമാണ് ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി സർവീസിൽ നിന്നും വിരമിക്കുന്നത്.